രക്തത്തിനു പകരം ലവണാംശമുള്ള ദ്രാവകം നല്‍കിയ കാരണം ഗര്‍ഭണി മരിച്ചതായി ആരോപണം. ഗുംല ജില്ലയിലെ ഉര്‍മിദേവിയാണ് മരിച്ചത്. വിളര്‍ച്ച ബാധിച്ചത് കാരണം യുവതിയെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ആശുപ്രതിയില്‍ പ്രവേശിക്കുന്ന അവസരത്തില്‍ ശരീരത്തില്‍ ഹീമോഗ്ലോബിന്‍ കുറഞ്ഞ നിലയായിരുന്നു.
രക്തത്തിനു പകരം ലവണാംശമുള്ള ദ്രാവകം നല്‍കിയതാണ് ഉര്‍മിയുടെ മരണം കാരണമെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഐസിയുവില്‍ ചികിത്സലായിരുന്ന യുവതിയെ ആശുപത്രി അധികൃതര്‍ ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടു പോയതും കൃത്യമായ ചികിത്സ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതുമാണ് മരണം കാരണമെന്ന് ഭര്‍ത്താവ് പറയുന്നു.
യുവതി രക്തം നല്‍കിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ട് ചൗധരി പറയുന്നത്. വിളര്‍ച്ചയും ഹീമാഗ്ലോബിന്റെ അളവിലെ കുറഞ്ഞതുമാണ് മരണം കാരണമെന്ന് ചൗധരി കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പും ഈ ആശുപത്രി ചികിത്സയിലെ പിഴവുകളുടെ പേരിലുള്ള ആക്ഷേപങ്ങള്‍ക്ക് നേരിട്ടുണ്ട്.
Post Your Comments