ദോഹ ; കൂടുതൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു. ഖത്തർ എംബസ്സി അടച്ച് പൂട്ടി നയതന്ത്രജ്ഞർ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡ് ആവശ്യപ്പെട്ടു. വടക്കൻ അയൽ രാജ്യമായ ലിബിയയിൽ നിന്ന് കൊണ്ട് മധ്യ ആഫ്രിക്കൻ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്ന കാരണത്താൽ ഇതിന് മുൻപും പല ആഫ്രിക്കൻ രാജ്യങ്ങളും ഖത്തറിനെതിരെ തിരിഞ്ഞിരുന്നു. യു.എ.ഇ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ബന്ധം വിച്ഛേദിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നടപടി ഖത്തറിനു നേരിടേണ്ടി വന്നത്.
“രാജ്യത്തെ സമാധാനവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നതിനായി രാജ്യത്തുള്ള എല്ലാ സുരക്ഷാ ഏജൻസികളും സുരക്ഷാ സംവിധാനങ്ങളും നിർത്തലാക്കാൻ ഖത്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. ദോഹയിലെ നയതന്ത്ര ദൗത്യം അവസാനിപ്പിക്കുമെന്നും” ചാഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments