ദുബായിലെ മെട്രോ സ്റ്റേഷനില്‍ ഉഗാണ്ട സ്വദേശി ആത്മഹത്യ ചെയ്തു. നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.പ്രഥദൃഷ്ടാ ആത്മഹത്യ ചെയ്ത വ്യക്തിക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഇതിനു മുമ്പ് ഇദ്ദേഹം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി.
മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററായിരുന്നപ്പോള്‍ ഒരു വലിയ ശബ്ദമുണ്ടായിരുന്നു. ‘ഏകദേശം 10 സെക്കന്റ് കഴിഞ്ഞപ്പോള്‍, ഞാന്‍ ഒരു ആഫ്രിക്കക്കാരനെ രക്തത്തില്‍ കുളിച്ച് കിടിക്കുന്നതായി കണ്ടു’ ദൃക്‌സാക്ഷി പറയുന്നു.പോലീസ് ഇദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments