Latest NewsNewsTechnology

വിയര്‍പ്പില്‍ നിന്നും വൈദ്യുതി

ഇനി വൈദ്യുതി ഉത്പാദിക്കാന്‍ വിയര്‍പ്പ് മതി. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ വിദ്യ വികസിപ്പിച്ചത്. മനുഷ്യ വിയര്‍പ്പില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കണ്ടുപിടിത്തം. സ്‌ട്രെച്ചബിള്‍ ഫ്യുവല്‍ സെല്ലുകള്‍ വഴിയാണ് വൈദ്യുതി ഉത്പാദിക്കുന്നത്.

ഒരു എല്‍ഇഡി പ്രകാശിപ്പിക്കാനുള്ള വൈദ്യുതി മനുഷ്യന്റെ വിയര്‍പില്‍ നിന്നും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കാനാവും.
സ്മാര്‍ട് വാച്ച് പോലെ ധരിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളുടെ നിര്‍മ്മാണ രംഗത്തെ ഒരു വഴിത്തിരിവാണ് ഈ കണ്ടുപിടുത്തം. മാത്രവുമല്ല നിലവില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ബയോ ഫ്യുവല്‍ സെല്ലുകളേക്കാള്‍ 10 ഇരട്ടി ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ ഈ സ്‌ട്രെച്ചബിള്‍ ഫ്യുവല്‍ സെല്ലിന് സാധിക്കുമെന്ന് സാങ്കേതിക വിദഗ്ദര്‍ അവകാശപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button