ന്യൂഡല്‍ഹി: പുതിയ 200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 200 രൂപ മൂല്യമുള്ള 50 കോടിയോളം നോട്ടുകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക. ഇതു വഴി നോട്ട് ക്ഷാമം ഒഴിവാക്കാനും അനധികൃത വിനിമയം തടയാനും സാധിക്കുമെന്ന് ആര്‍ബിഐയുടെ വിലയിരുത്തല്‍. 100, 500 രൂപ നോട്ടുകളുടെ ഇടയില്‍ മൂല്യമുള്ള മറ്റ് നോട്ടുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ 200 രൂപയുടെ നോട്ടുകള്‍ ഏറെ പ്രചാരം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്
Post Your Comments