ശുദ്ധമായ വെളിച്ചെണ്ണ – 250 മില്ലി, നെല്ലിക്ക – 5 എണ്ണം, ഉലുവ – 5 സ്പൂണ്‍, കറിവേപ്പില – ഒന്നോ രണ്ടോ തണ്ട് എന്നിവയാണ് ഇതിനു വേണ്ടത്. ഉലുവ വെള്ളത്തില്‍ ഒരു രാത്രി കുതിര്‍ത്തു വെക്കുക രാവിലെ വെള്ളം ഊറ്റി കളഞ്ഞു അതില്‍ കുരു കളഞ്ഞ നെല്ലിക്ക , കറിവേപ്പില തണ്ടില്ലാതെ ഇല മാത്രം എടുത്തു ഒരു മരുന്ന് അരക്കുന്ന കല്ലില്‍ അരച്ച് ആ മിശ്രിതം ഒരു രാത്രി വെക്കുക.
അടുത്ത ദിവസം അളവില്‍ പറഞ്ഞിരിക്കുന്ന വെളിച്ചെണ്ണ ഒരു ചട്ടിയില്‍ ഒഴിച്ച് ചെറു തീയില്‍ ചൂടാക്കുക . വെളിച്ചെണ്ണ അല്പം ചൂടായതിനു ശേഷം അരച്ച് വെച്ചിരിക്കുന്ന മിശ്രിതം ഇട്ടു ഒന്ന് കലക്കി കൊടുകുക . ഏകദേശം 30 – 40 മിനിറ്റു കഴിയുമ്പോള്‍ എണ്ണയുടെ പത പറ്റിയാല്‍ അടുപ്പില്‍ നിന്ന് വാങ്ങി അരിച്ചു വെക്കുക. കുളിക്കുന്നതിനു മുന്‍പോ ശേഷമോ തലയില്‍ തേച്ചു പിടിപ്പിക്കാം . ഇത് എന്നും ഉപയോഗിക്കാം. താരന്‍ , പേന്‍ എന്നിവ പോയി മുടി വളരുന്നതിന്, ഈ കാച്ചെണ്ണ നല്ലതാണ്.
Post Your Comments