Latest NewsNewsIndia

രാഷ്ട്രീയക്കാരുടെ മാത്രം വീടുകളില്‍ മോഷണം നടത്തിയിരുന്ന പ്രതി പിടിയില്‍

ന്യുഡല്‍ഹി: രാഷ്ട്രീയക്കാരുടെ മാത്രം വീടുകളില്‍ മോഷണം നടത്തിയിരുന്ന യുവാവ് പിടിയില്‍. 27 കാരനായ യുവാവാണ് പോലീസ് പിടിലായ പ്രതി.  റിട്ടയേര്‍ഡ് ബാങ്ക് മാനേജരുടെ മകനായ സിദ്ധാര്‍ത്ഥ് മെഹറോത്രയാണ് പ്രതി. മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാറിലാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങിയിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ കൂടുതലായി താമസിക്കുന്ന വസന്ത് കുഞ്ച് വിഹാറിലാണ് സിദ്ധാര്‍ത്ഥ് മോഷ്ടിച്ചിരുന്നത്.

നല്ല രീതിയില്‍ വസ്ത്രം ധരിച്ചയായിരുന്നു പ്രതിയുടെ യാത്ര. ക്രുസ് കാറില്‍ എത്തിയിരുന്ന പ്രതി സിവില്‍ സര്‍വീസുകാരുടെ വീടുകളിലും കയറിയിരുന്നു. രാഷ്ട്രീയക്കാരുടേയും സിവില്‍ സര്‍വീസുകാരുടേയും വീട്ടില്‍ നിന്ന് മാത്രമേ താന്‍ മോഷ്ടിക്കൂ എന്ന് ഇയാള്‍ പറഞ്ഞതായി പോലീസുകാര്‍ വെളിപ്പെടുത്തി.
മോഷണത്തിനായി തെരഞ്ഞെടുക്കുന്ന വീടിന്റെ വാതിലില്‍ മുട്ടി വിളിക്കുന്നതാണ് സിദ്ധാര്‍ത്ഥിന്റെ രീതി. വാതില്‍ തുറന്നാല്‍ വീട് തെറ്റിപ്പോയെന്ന് പറയും. ആരും വാതില്‍ തുറന്നില്ലെങ്കില്‍ ആളില്ലെന്ന് മനസിലാക്കി വാതില്‍ കുത്തിത്തുറക്കും. അവസാന മോഷണത്തില്‍ സിദ്ധാര്‍ത്ഥിനെ സിസിടിവി ക്യാമറയില്‍ പതിയുകയും ഗൂഗിളില്‍ രൂപം സേര്‍ച്ച് ചെയ്തപ്പോള്‍ പിടിവീഴുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button