Latest NewsNewsGulf

ദുബായില്‍ സ്‌ത്രീയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

ദുബായ്: യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. സുരക്ഷാ ജീവനക്കാരാനായ പ്രതി 66 തവണയാണ് യുവതിയെ കുത്തിയത്. വയറിലും കഴുത്തിലും നെഞ്ചിലും കുത്തേറ്റ യുവതി മരണത്തിനു കീഴടങ്ങി. 30 വയസുകാരിയായ യുവതി പരിഹസിച്ചതിനു തുടര്‍ന്ന് കുപിതനായാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.
 
25 കാരനായ പാക്കിസ്ഥനിയായ യുവാവാണ് പ്രതി. സ്റ്റുഡിയോ ഫ്‌ളാറ്റില്‍ ഫിലിപിന സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അവിടെ നിന്നു പോയി. കൊലപാതകത്തിനു ശേഷം പോലീസും ആംബുലൻസും എത്തിയപ്പോള്‍ പ്രതി വസ്ത്രങ്ങള്‍ കഴുകിയതിനു ശേഷം തിരികെ സംഭവസ്ഥലത്ത് എത്തി. ചോദ്യം ചെയലില്‍ പ്രതി കുറ്റം സമ്മതിച്ചു.
 
കൊലപാതകം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതി രണ്ടു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു.ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ നാടുകടത്തും.2016 ഫെബ്രുവരി 18 നാണ് കൃത്യം നടന്നത്. സെയില്‍സ് മാനേജറായി ദുബായില്‍ താമസിക്കുകയായിരുന്നു കൊല്ലപ്പെട്ട യുവതി.
 
 
 
 
 
 
 
 
 
 

shortlink

Post Your Comments


Back to top button