ബംഗലൂരു•താലിമാലയില്‍ പവിഴമുത്തുകള്‍ വച്ച് പിടിപ്പിക്കുന്നത് ഭര്‍ത്താവിന് ദോഷമാണെന്നും മരണം വരെ സംഭവിക്കാമെന്നും പ്രചാരണം. കര്‍ണാടകയിലെ ചില ഭാഗങ്ങളിലാണ് കിംവദന്തി പ്രചരിക്കുന്നത്. വാര്‍ത്ത കാട്ടുതീയായി പടര്‍ന്നതോടെ സംസ്ഥാനത്തും ആന്ധ്രപ്രദേശിലെ ഏതാനും ജില്ലകളിലുള്ള സ്ത്രീകളും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുമുണ്ട്.
താലിമാലയില്‍ ഇങ്ങനെ ചെയ്യുന്നത് ഭര്‍ത്താവിന് ദോഷം വരുത്തുമെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് ദോഷം മാത്രമല്ല, ഭര്‍ത്താവിന് അപകടമരണം വരെ സംഭവിക്കുമെന്ന വാദവുമായി ചില സ്ത്രീകള്‍ രംഗത്തെത്തി. കൊപ്പല്‍, ചിത്രദുര്‍ഗ, ബല്ലാരി, ദാവന്‍ഗരെ, റായ്ചൂര്‍ എന്നീ ജില്ലകളിലാണ് ഈ പ്രചാരണം നടക്കുന്നത്. ഭയം മൂലം സ്ത്രീകള്‍ മലയിലെ പവിഴകല്ലുകള്‍ പൊട്ടിച്ചു കളയുന്ന ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.
വ്യാജ പ്രചാരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ കിംവദന്തികളില്‍ വഴിതെറ്റി പോകരുതെന്ന് വനിതാ-ശിശു വികസന വകുപ്പ് അഭ്യര്‍ഥിച്ചു. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നവരെ അടിച്ചമര്‍ത്താനും ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments