Latest NewsNewsInternational

ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ ക​മ്പനി​ക്ക് 2600 കോ​ടി രൂ​പ പി​ഴ കാരണം ഇതാണ്

ലോ​സ് ആ​ഞ്ച​ൽ​സ്: ലോകപ്രശസ്ത ബ്രാ​ൻ​ഡാ​യ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോണ്‍​സ​​ണ്‍ ക​മ്പനി​ക്ക് കടുത്ത ശിക്ഷയുമായി കോടതി. കാ​ലി​ഫോ​ർ​ണി​യ കോ​ട​തി പി​ഴ വി​ധി​ച്ച​ത്. 417 മി​ല്യ​ണ്‍ ഡോ​ള​ർ(2600 കോ​ടി രൂ​പ) ആ​ണ് ക​മ്പനി പിഴയായി നൽകേണ്ടത്. കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശിയായ സ്ത്രീയുടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ദീ​ർ​ഘ​കാ​ലം ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് ത​നി​ക്ക് അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ ബാ​ധി​ച്ചെ​ന്നയായിരുന്നു പരാതി. കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി ഇ​വ ഇ​ക്കി​നേ​രി​യാണ് പരാതി നൽകിയത്. 1950 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ പൗ​ഡ​ർ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​നി​ക്ക് അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ വ​ന്ന​തെ​ന്ന് സ്ത്രീ ​വാ​ദി​ച്ചു. ഇ​വ​രു​ടെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് നടപടി.

ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോകുമെന്ന് അറിയിച്ചിട്ടുണ്ട്. നി​ല​വി​ൽ ക​മ്പനി​ക്കെ​തി​രെ 3000ൽ ​അ​ധി​കം കേ​സു​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി നി​ല​വി​ലു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button