Latest NewsNewsInternational

അമേരിക്കയ്ക്ക് ഇമ്രാന്‍ ഖാന്റെ മറുപടി

ഇസ്ലാമാബാദ്: അമേരിക്കയ്ക്ക് മറുപടിയുമായി ഇമ്രാന്‍ ഖാന്‍ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിമര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കിയത്. ഹീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനുമായ ഇമ്രാന്‍ ഖാന്‍ നിങ്ങളുടെ രാജ്യത്തിനു വേണ്ടി നിങ്ങള്‍ നടത്തുന്ന യുദ്ധത്തില്‍ ഇനി ഞങ്ങള്‍ സഹകരിക്കില്ലെന്നു അമേരിക്കയക്ക് മുന്നറിയപ്പ് നല്‍കി. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പരാജയത്തില്‍ പാകിസ്ഥാനെ ബലിയാടാക്കാനാണ് ശ്രമമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.തീവ്രാവാദത്തിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ പ്രതിബദ്ധത പാകിസ്ഥാന്‍ ബോദ്ധ്യപ്പെടുത്തേണ്ട സന്ദര്‍ഭമാണിതെന്ന് ട്രംപ് വിമര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്റെ മറുപടി.

 

shortlink

Post Your Comments


Back to top button