ബംഗാസോ ; അതിര്‍ത്തി പ്രദേശത്ത് 115 മൃതദേഹങ്ങള്‍ കണ്ടെത്തി. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്ക്(സാര്‍) അതിര്‍ത്തി പ്രദേശമായ ബംഗാസോയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സൈനിക ആക്രമണം നടന്നു ദിവസങ്ങള്‍ക്കുശേഷം റെഡ് ക്രോസാണ് പരിശോധന നടത്തിയത്. 26 പേര് മരിച്ചെന്നാണ് മുന്‍പ് യുഎന്‍ പ്രതിനിധി ഒൗദ്യോഗികമായി അറിയിച്ചിരുന്നതെങ്കിലും നാലിരട്ടിയാണ് മരണസംഖ്യയെന്നു റെഡ്ക്രോസ് അറിയിച്ചു.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഭൂരിഭാഗത്തിലും കത്തിക്കുത്തിന്റെയോ വെടിയുണ്ടയുടേയോ പരിക്കുകളുണ്ട്. 35 എണ്ണം മറവു ചെയ്ത നിലയിലായിരുന്നു. ബംഗാസോയില് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ പ്രദേശത്തുനിന്ന് ആളുകളുടെ പലായനം തുടരുകയാണെന്നുമാണ് റെഡ് ക്രോസിൽ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments