ഗുഡ്ഗാവ്: ബ്ലൂ വെയില്‍ ഗെയിമുകളുടെ പിടിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ അവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കാനുള്ള തീരുമാനവുമായി ഹരിയാന സര്‍ക്കാര്‍.സംസ്ഥാന ചില്‍ഡ്രന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്ന് വ്യക്തമാക്കി.
കുട്ടികളെ വളരെ വേഗം അടിമപ്പെടുത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒടുവില്‍ അവരുടെ ജീവന്‍ തന്നെ അപഹരിച്ചു തുടങ്ങിയപ്പോഴാണ് ബ്ലൂവെയിലിന്റെ ഭീകരതയെക്കുറിച്ച് ലോകമൊട്ടാകെ ശ്രദ്ധിച്ചു തുടങ്ങിയത്. വിവിധയിടങ്ങളിലായി നിരവധി കുട്ടികളാണ് ഗെയിമിനൊടുവില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തത്.
ഈ രീതിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കൗണ്‍സിലിംഗ് നടത്താന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെയും സ്വകാര്യ സ്‌കൂളുകളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കും.
അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കുക. ബ്ലൂവെയില്‍ അടക്കമുള്ള ഓണ്‍ലൈന്‍ ഗെയിം ചലഞ്ചുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യം. സ്വഭാവ വൈകൃതം പ്രകടിപ്പിക്കുന്ന കുട്ടികളെ അധ്യാപകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ചില്‍ഡ്രന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments