ലണ്ടന്‍: ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കാവുന്ന ലോകത്തിലെ ഏറ്റവും ചെറിയ റോബോട്ടിനെ ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മൊബൈല്‍ ഫോണുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചാണ് ഈ കുഞ്ഞന്‍ റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്. ശസ്ത്രക്രിയ രംഗത്ത് നിലവിലുള്ള റോബോട്ടുകളുടെ മൂന്നിലൊന്ന് വലുപ്പമുള്ള ഇതിന് ‘വെര്‍സ്യൂസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
മനുഷ്യന്റെ കൈകള്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ സൂക്ഷ്മമായി പ്രവര്‍ത്തിക്കാന്‍ യന്ത്രക്കൈകള്‍ക്ക് സാധിയ്ക്കും. അതുകൊണ്ട് തന്നെ റോബോട്ട്
ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍ വേദന കുറഞ്ഞതും പെട്ടെന്ന് മുറിവുകള്‍ സുഖപ്പെടുന്നതുമാണെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
ഹെര്‍ണിയ, ചെവി, മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ ശസ്ത്രക്രിയകള്‍ക്കും താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ക്കും ഈ കുഞ്ഞന്‍ റോബോട്ട് വളരെ അനുയോജ്യമാണ്.
Post Your Comments