Latest NewsNewsIndia

കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയെന്ന് സര്‍വേ

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയെന്ന് സര്‍വേ. ഭരണം തിരിച്ച്‌ പിടിക്കാന്‍ പരിശ്രമിക്കുന്ന ബി.ജെ.പിയുടെ തന്ത്രങ്ങള്‍ വിഭാലമാകുന്ന രീതിയിലാണ് സര്‍വേ ഫലം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് സീഫോര്‍ നടത്തിയ സര്‍വേയാണ് പ്രവചിക്കുന്നത്.

കഴിഞ്ഞ മാസം 19നും ഈമാസം 10നുമിടയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സര്‍വേ നടത്തിയത്.സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും സിദ്ദരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും 53 ശതമാനം പേരും നിലവിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെന്നും സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button