ലോകത്തിലാകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ണവിവേചനം മനുഷ്യരുടെ ഇടയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാല്‍, ഒരു യന്ത്രത്തിന് വിവേചനം ഉണ്ടായി. സോപ്പ് ഡിസ്‌പെന്‍സറിലാണ് ഈ പ്രശ്‌നം കണ്ടെത്തിയത്. വെളുത്തനിറമുള്ള കൈയിലേക്ക് വീണ സോപ്പ് പക്ഷെ, ഒരു കറുത്ത കൈയില്‍ ലഭിച്ചില്ല. എന്നാല്‍ കൈ വെളുത്ത ടൗവ്വലില്‍ പൊതിഞ്ഞു നീട്ടിയപ്പോള്‍ സോപ്പ് വീഴുന്ന വീഡിയോ എടുത്ത് ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. 2015-ല്‍ അറ്റലാന്റയിലെ ഒരൂ ഹോട്ടലില്‍ നിന്നും സമാനമായ വീഡിയോ പുറത്ത് വന്നിരുന്നതായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
If you have ever had a problem grasping the importance of diversity in tech and its impact on society, watch this video pic.twitter.com/ZJ1Je1C4NW
— Chukwuemeka Afigbo (@nke_ise) 16 August 2017
2 ലക്ഷം ലൈക്കുകളും 1.4 ലക്ഷം ട്വീറ്റുകളുമാണ് ഓഗസ്റ്റ് 16ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. എന്നാല്‍, ഇത് സെന്‍സറിന്റെ പ്രശ്‌നമാണ് അല്ലാതെ ഒരു സാമൂഹിക പ്രശ്‌നമെല്ലെന്നും, ഇത് ലൈറ്റിന്റെയോ സ്‌കാനറിന്റെയോ പ്രശ്‌നമാണെന്നും, ഇത് ഫേസ് റെക്കഗനീഷന്‍ യന്ത്രങ്ങളില്‍ പോലും സംഭവിക്കുന്നുണ്ട് തുടങ്ങിയ കമന്റുകളുടെ എണ്ണം നീളുകയാണ്.
Post Your Comments