KeralaLatest NewsNews

പ്രതിപക്ഷ എം.എല്‍.എമാര്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ നിയമസഭയുടെ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി.

മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മെഡിക്കല്‍ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു.   കെ.കെ ശൈലജ രാജി വെയ്ക്കുന്നത് വരെ പ്രതിപക്ഷം സത്യഗ്രഹമിരിക്കും. മന്ത്രിയുടെ അധികാര ദുര്‍വിനിയോഗം ഹൈക്കോടതി കണ്ടെത്തിയിരുന്നു

എന്നാല്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടതിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button