
ഡല്‍ഹി: കാമുകനും കാമുകിയും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ കാമുകന്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ഡല്‍ഹിയിലാണ് സംഭവം. കമിതാക്കള്‍ ഇരുവരും നൈജീരിയന്‍ സ്വദേശികളാണ്. മുപ്പതുകാരനായ ഇസു ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇരുപത്തിനാലുകാരിയായ ഉസുമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുവരും ഒരുവര്‍ഷത്തോളം ഒരുമിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പരസ്യമായി കലഹിച്ച ഇരുവരും ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടയില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് ഉസുമു കാമുകന്റെ കയ്യില്‍ കുത്തുകയായിരുന്നു. യുവതിതന്നെ ഉടന്‍ കാമുകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. കുത്തിയത് മന:പൂര്‍വമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് യുവതി പറയുന്നത്.
Post Your Comments