ഹെൽസിങ്കി: കത്തി ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ഫിൻലൻഡിലെ ടുർക്കു നഗരത്തിൽ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയത് പതിനെട്ട്കാരനായ അബ്ദ്റഹ്മാൻ മെക്കയെന്ന് ഫിന്നിഷ് പോലീസ് അറിയിച്ചു. മൊറോക്കോ പൗരനാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് പോലീസ് നേരത്തെ അറിയിച്ചിരുന്നത് എന്നാൽ ക്കയുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ആക്രമണം നടത്തിയ ഇയാളെ പോലീസ് കാലിനു വെടിവച്ചു വീഴ്ത്തുകയായിരുന്നു.ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറൻസ് വഴി ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാൾക്ക് പുറമെ പുറമേ മറ്റു നാലു മൊറോക്കൻ പൗരൻമാരെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ടുർക്കുവിലുണ്ടായ കത്തി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും എട്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. അതെ ദിവസം ജർമനിയിലെ വുപ്പെർട്ടൽ പട്ടണത്തിൽ നടന്ന മറ്റൊരു കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
Post Your Comments