ചെന്നൈ: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈനാവുന്നു.
ഐഐടികളിലേക്കുള്ള അഡ്മിഷന് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അഡ്മിഷന് ബോര്‍ഡിന്റെ (ജാബ്) യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ജെഇഇ മെയിന്‍സ്-അഡ്വാന്‍സ്ഡ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന് വളരെക്കാലമായി ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ ഓണ്‍ലൈന്‍ വഴിയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സാധിക്കാഞ്ഞതിനാലാണ് തീരുമാനം വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ ജെഇഇ മെയിന്‍സ് പരീക്ഷ ഓണ്‍ലൈനായി എഴുതാന്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഓപ്ഷന് നല്‍കിയിരുന്നു.
Post Your Comments