തിരുവനന്തപുരം ; ഹൈക്കോടതി വിമർശനം നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി. “ബാലവകാശ കമ്മീഷൻ അംഗ നിയമനത്തിലെ ഹൈക്കോടതി വിമർശനത്തിന്റെ പേരിൽ രാജി വെക്കേണ്ട കാര്യമില്ലെന്ന്” ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ”കോടതിയുടെ വിധിന്യായത്തെ മാനിക്കുന്നു. തനിക്കെതിരായ ഹൈക്കോടതി പരാമർശം നീക്കാൻ കോടതിയെ സമീപിക്കുമെന്നും മന്ത്രിയെ കേൾക്കാതെയാണ് കോടതി പരാമർശം നടത്തിയതെന്നും” ശൈലജ പറഞ്ഞു.
”അപേക്ഷ തീയതി നീട്ടിയത് എല്ലാവർക്കും അവസരം നൽകാൻ വേണ്ടിയാണ്. തീയതി നീട്ടുന്നത് പുതിയ കാര്യമല്ല. കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നത് പരീക്ഷയുടെ മാർക്കിന്‍റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നും,ഇക്കാര്യത്തിൽ യാതൊരു രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടില്ലെന്നും” മന്ത്രി പറഞ്ഞു.
Post Your Comments