Latest NewsNewsIndia

മരണസംഘ്യ കുത്തനെ ഉയരുന്നു. ഇതുവരെ മരണം 389

ലഖ്നൌ: ഉ​ത്ത​രേ​ന്ത്യ​യി​ലെ ബി​ഹാ​ര്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, അ​സം സം​സ്​​ഥാ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ഴ്​​ത്തി ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​രി​ച്ച​വ​രു​ടെ സം​ഖ്യ കു​ത്ത​നെ ഉ​യ​രു​ന്നു. ഇതുവരെ ആകെ 389 പേരാണ് മരണപ്പെട്ടത്. ഞാ​യ​റാ​ഴ്​​ച മാ​ത്രം മൂ​ന്നു സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​യി 88 പേ​ര്‍ കൂ​ടി മ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്ര​ള​യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 69 ആ​യി.

നേ​പ്പാ​ളി​ല്‍​നി​ന്നു ഉ​ദ്​​ഭ​വി​ക്കു​ന്ന ന​ദി​ക​ളി​ലൂ​ടെ എ​ത്തു​ന്ന വെ​ള്ള​വും തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യു​മാ​ണ് പ്ര​ള​യ​കാ​ര​ണം. ഷ​ര്‍​ദ, ഗാ​ഗ്ര, ര​പ്തി, ബു​ധി ര​പ്തി, രോ​ഹി​ന്‍, ക്വാ​നോ ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. 16 ജി​ല്ല​ക​ളി​ലാ​യി 22 ല​ക്ഷം​ പേ​ര്‍ മ​ഴ​ക്കെ​ടു​തി​ക​ളു​ടെ ഇ​ര​ക​ളാ​ണ്. മൂ​ന്നു ത​വ​ണ​യാ​യാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ മ​ഴ ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button