ലഖ്നൌ: ഉത്തരേന്ത്യയിലെ ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം സംസ്ഥാനങ്ങളെ ദുരിതത്തിലാഴ്ത്തി ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നു. ഇതുവരെ ആകെ 389 പേരാണ് മരണപ്പെട്ടത്. ഞായറാഴ്ച മാത്രം മൂന്നു സംസ്ഥാനങ്ങളിലായി 88 പേര് കൂടി മരിച്ചു. ഉത്തര്‍പ്രദേശില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 69 ആയി.
നേപ്പാളില്‍നിന്നു ഉദ്ഭവിക്കുന്ന നദികളിലൂടെ എത്തുന്ന വെള്ളവും തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയുമാണ് പ്രളയകാരണം. ഷര്‍ദ, ഗാഗ്ര, രപ്തി, ബുധി രപ്തി, രോഹിന്, ക്വാനോ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. 16 ജില്ലകളിലായി 22 ലക്ഷം പേര് മഴക്കെടുതികളുടെ ഇരകളാണ്. മൂന്നു തവണയായാണ് സംസ്ഥാനത്ത് മഴ കനത്ത വെള്ളപ്പൊക്കത്തിനിടയാക്കിയത്.
Post Your Comments