Latest NewsNewsDevotional

കുഞ്ഞിന് പേരിടാം; അല്ലാഹുവിന്റെ നാമത്തോടൊപ്പം

കുഞ്ഞ് ജനിച്ചാല്‍ നല്ല പേരിടണം എന്നാണ് പ്രവാചകാധ്യാപനം. അബ്ദുള്ളയും, അബ്ദുറഹ്മാനുമാണ് ഏറ്റവും നല്ല നാമങ്ങള്‍. ഇതിന് പുറമേ അല്ലാഹുവിന്റെ നാമത്തോടൊപ്പം ‘അബ്ദു’ കൂട്ടിയ എല്ലാ പേരുകളും നല്ലത് തന്നെ. നമ്മുടെ തിരുനബിയുടെ പേരും ഉത്തമ നാമങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രസവത്തിന്റെ ഏഴാം ദിവസം രാവിലെ തന്നെ കുട്ടിയെ പേര് വിളിച്ചിരിക്കണം.
മുസ്ലിം മഹാന്മാരുടെ പേരുകള്‍ വളരെ ഉചിതമാണ്. പെണ്‍കുട്ടികള്‍ക്ക് റഹ്മത്ത്, ബര്‍കത് തുടങ്ങിയ പേരുകള്‍ വളരെ നല്ലതാണ്. റഹ്മത് വീട്ടിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍ പലപ്പോഴും ഇല്ല എന്ന് പറയേണ്ടി വരില്ലേ എന്നതായിരിക്കും മറ്റൊരു കാരണം. ഹാകീമുല്‍ ഹുകാം, ഖാളീ ഖുളാത് , മലികുല്‍ മുലൂക് തുടങ്ങിയ പരമാധികാരത്തെ സൂചിപ്പിക്കുന്ന പേരുകള്‍ നാമകരണം ചെയ്യല്‍ മുസല്‍മാനു ഹറാമാണ്. നികൃഷ്ട നാമങ്ങള്‍ (ശൈത്വാന്‍ , ഗുറാബ് , ആസി(ദോഷി) എന്നീ പേരുകളൊന്നും പാടില്ല.
അബ്ദുന്നബി, ജാറുള്ള തുടങ്ങിയ നാമങ്ങളും ഇസ്ലാമില്‍ ഹറാമാണ്. സ്ത്രീയോ പുരുഷനോ എന്നറിയാത്ത, മുസ്ലിമോ അമുസ്ലിമോ എന്ന് തിരിയാത്ത അര്‍ത്ഥമില്ലാത്ത ചില കൊച്ചു കൊച്ചു നാമങ്ങള്‍ ഇന്ന് പ്രചാരത്തിലിരിക്കുന്ന പേരുകള്‍ ഇവയല്ലാം പ്രവാചകാധ്യാപനത്തിനു വിരുദ്ധമാണ്. തിരു നബി(സ) പറഞ്ഞു:”ഖിയാമത്ത് നാളില്‍ നിങ്ങളെ നിങ്ങളുടെയും നിങ്ങളുടെ പിതാക്കളുടെയും നാമം കൊണ്ട് വിളിക്കപെടും, അതുകൊണ്ട് നിങ്ങളുടെ പേരുകള്‍ നന്നാക്കുവിന്‍ . “(അഹ്മദ്, അബുദാവൂദ്)

 

shortlink

Post Your Comments


Back to top button