Latest NewsNewsIndia

യുപി ട്രെയിൻ അപകടത്തിന്റെ കാരണം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്

ലക്നോ: റെയിൽവേ ജീവനക്കാരുടെ അശ്രദ്ധ കാരണമാണ്
ഉത്തർപ്രദേശിലെ ഖതൗലിക്കു സമീപം ട്രെയിൻ അപകടത്തിൽപ്പെട്ടതെന്നു വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. റെയിൽവേയിലെ ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പാളത്തിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു ഇവിടെ. പക്ഷേ ട്രെയിന്‍റെ എൻജിൻ ഡ്രൈവർ ഈ വിവരം അറിഞ്ഞിരുന്നില്ല. എൻജിൻ ഡ്രൈവർ പാളത്തിലെ വിടവ് ശ്രദ്ധയിൽപെട്ടപ്പോൾ പെട്ടെന്നു ബ്രേക്ക് പ്രയോഗിച്ചു. ഇതാണ് അപകടകാരണമെന്നാണ് നിഗമനം. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോഴുണ്ടായ ഉലച്ചിലിൽ ബോഗികൾ തലങ്ങും വിലങ്ങുമായി മറിയുകയായിരുന്നു.

പുരി- ഹരിദ്വാർ ഉത്കൽ എക്സ്പ്രസ് ട്രെയിനിന്‍റെ 14 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 23 പേർ മരിക്കുകയും 150 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മുസാഫർനഗറിൽനിന്ന് 40 കിലോമീറ്റർ അകലെ ഖതൗലിയിൽ ശനിയാഴ്ച വൈകുന്നേരം 5.45നാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിടുകയും ചെയ്തു.

shortlink

Post Your Comments


Back to top button