Latest NewsNewsIndiaInternational

കശ്മീർ പ്രശ്നത്തിൽ സുപ്രധാന നിലപാടുമായി ഇസ്രായേൽ

ജെറുസലേം: കശ്മീര്‍ പ്രശ്നത്തില്‍ എന്ത് സാഹചര്യമുണ്ടായാലും പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്നു ഇസ്രായേൽ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തില്‍ ഇതുവരെ നിശബ്ദത പാലിച്ചിരുന്ന ഇസ്രായേൽ നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്. ചൈനയുടെ പാകിസ്ഥാനോടുള്ള അനുഭാവവും ഇസ്രായേൽ നിലപാടിന് കാരണമാണെന്നാണ് വിലയിരുത്തൽ.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്ഥാൻ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള കശ്മീര്‍ പ്രശ്നത്തിൽ ഇന്ത്യയോടൊപ്പം നിൽക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിൽ ഇന്ത്യക്ക് പിന്തുണ നൽകാനാണ് തീരുമാനം എന്ന് ഇസ്രായേൽ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. അമേരിക്കന്‍ ജ്യൂവിഷ് കമ്മിറ്റിയുടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട സംഘത്തോടായിരുന്നു ഇസ്രയേല്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ പാകിസ്താനെ പരോക്ഷമായി ഉദ്ദേശിച്ചു ഭീകരവാദത്തിനെതിരെ മോദിയും ട്രംപും സംയുക്തമായി പ്രസ്താവന പുറത്തിറക്കിയിരുന്നു. മോദിയുടെ സന്ദർശനത്തിന് ശേഷം ഇന്ത്യ ഇസ്രായേൽ ബന്ധം വളരെ ഊഷ്മളമാണ്. ഇന്ത്യക്കു വേണ്ട സൈനീക സഹായം പോലും നൽകാനാണ് ഉദ്ദേശമെന്ന് ഇസ്രയേലിന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button