Latest NewsInternational

ഹജ്ജ് സുരക്ഷാ പദ്ധതിക്ക് അന്തിമ രൂപമായി.

ജിദ്ദ: സൗദി സിവില്‍ ഡിഫന്‍സിന്‍റെ ഹജ്ജ് സുരക്ഷാ പദ്ധതിക്ക് അന്തിമ രൂപമായി. ഒന്‍പത് ലക്ഷത്തിലേറെ വിദേശികള്‍ ഇതുവരെ ഹജ്ജിനെത്തിയതായാണ് കണക്കുകള്‍. ഹജ്ജ് സുരക്ഷയുമായി ബന്ധപ്പെട്ട് പതിനേഴായിരം പേരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിക്കുമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അത്യാധുനിക സൌകര്യങ്ങളോട് കൂടിയ മൂവ്വായിരം വാഹനങ്ങള്‍ ഇവര്‍ക്ക് നല്‍കും.

അതേസമയം അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച എഴുപതിനായിരത്തോളം പേരെ തായിഫ് റോഡില്‍ നിന്നും തിരിച്ചയച്ചു. ഹറം പള്ളിക്ക് പരിസരത്ത് തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ സിവില്‍ ഡിഫന്സിന്‍റെ ക്രൌഡ് മാനെജ്മെന്റ് ടീം രംഗത്തുണ്ട്. 9,16,000 വിദേശ തീര്‍ഥാടകര്‍ ഇതുവരെ ഹജ്ജിനെത്തിയതായി സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. 878,567 തീര്‍ഥാടകര്‍ വിമാന മാര്‍ഗവും 35,023 തീര്‍ഥാടകര്‍ കപ്പല്‍ മാര്‍ഗവും 2972 തീര്‍ഥാടകര്‍ റോഡ് മാര്‍ഗവും ഹജ്ജിനെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button