പനാജി: സൈനികര്‍ നേരിടുന്ന ശാരീരകമായ പ്രശ്നത്തിനു ആശ്വാസമാകുന്ന നടപടിയുമായി സൈന്യം രംഗത്ത്. പലപ്പോഴും സംഘര്‍ഷ മേഖലയില്‍ ജാക്കറ്റിന്റെ ഭാരം സൈനികരെ ക്ലേശിപ്പിക്കുന്നു. ഈ പ്രശ്നമാണ് സൈന്യം പരിഹരിക്കാന്‍ ഒരുങ്ങുന്നത്. സൈന്യത്തിലെ പ്രത്യേക സേനയ്ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത ജാക്കറ്റുകള്‍ നിര്‍മിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായി മനോഹര്‍ പരീക്കറാണ് ഇൗ വിവരം വെളിപ്പെടുത്തിയത്.
പ്രത്യേക സേന നടത്തുന്ന ഓപ്പറേഷനുകളില്‍ സൈനികര്‍ വ്യായാമം നടത്തുമ്പോള്‍ അവരുടെ ശരീരത്തില്‍ ചൂട് കൂടുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എയര്‍ കണ്ടീഷന്‍ ജാക്കറ്റ് വരുന്നതോടെ ഇത് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പരീക്കര്‍ അഭിപ്രായപ്പെട്ടു.
Post Your Comments