പ്രവാസികളുടെ പാസ്പോര്‍ട്ടുകളിലെ റെസിഡന്‍സ് വിസ സ്റ്റാമ്പിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദ്ദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം . നിലവില്‍ യു.എ.ഇയിലെ എല്ലാ പ്രവാസികളും റസിഡന്‍സ് വിസയ്ക്കൊപ്പം അവരുടെ പാസ്പോര്ട്ടുകള് സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്. ഇതിനു മാറ്റം വരുത്താണ് മന്ത്രാലയം ആലോചിക്കുന്നത്. വിദേശ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തെയും ഡയറക്ടര്‍ ജനറര്മാരുടെ യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്തു.
സ്റ്റാമ്പിംഗ് പ്രക്രിയയ്ക്കൊപ്പം ചെയ്യേണ്ട ആവശ്യം നടപടിക്രമങ്ങളും അവര്‍ പുനപരിശോധിച്ചു. സ്മാര്‍ട്ട് സേവന ഓഫറുകളെ ശക്തിപ്പെടുത്തുന്നതിനുള്ള ലക്ഷ്യങ്ങളാണ് നിര്‍ദേശത്തിലുള്ളത്. വിസ ലഭിക്കാനുള്ള സമയം ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കും.
വിസയുടെ സ്റ്റാമ്പുകള്‍ക്ക് വേണ്ടി വ്യക്തിപരമായി സര്‍വീസ് സെന്റര്‍ സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യം ഒഴിവാക്കാനാണ് നീക്കം. ഇതിനു പകരം അന്തര്‍ദ്ദേശീയ നിലവാരമുള്ള ഏകീകൃത സംവിധാനം രൂപീകരിക്കും.
അടുത്തിടെ അജ്മാനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സ്മാര്‍ട്ട് വിസ പ്രോസസിങ് സിസ്റ്റത്തിന്റെ ഫലവും യോഗം അവലോകനം ചെയ്തു. ഈ സംവിധാനത്തിലൂടെ വിസയ്ക്ക് വേണ്ടിയുള്ള നടപടിക്രമങ്ങളുടെ സമയംം 50 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചിരുന്നു.
Post Your Comments