Latest NewsInternationalGulf

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുവൈറ്റ് മതപണ്ഡിതൻമാർക്ക് അന്ത്യാഞ്ജലി

കുവൈത്ത് സിറ്റി ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുവൈറ്റ് മതപണ്ഡിതൻമാർക്ക് അന്ത്യാഞ്ജലി. ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിൽ ഭീകരാക്രമണത്തിൽ മരിച്ച ഡോ. വലീദ് അൽ അലി, ഫഹദ് അൽ ഹുസൈനി എന്നിവർക്ക് ആയിരങ്ങൾ യാത്രാമൊഴി നൽകി. ഇന്നലെ വൈകിട്ട് സുലൈബികാത്തിൽ നടന്ന ജനാസ നമസ്കാ‍രത്തിലും കബറടക്കൽ ചടങ്ങിലും പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ഔഖാഫ് മന്ത്രി മുഹമ്മദ് അൽ ജാബ്രി, വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ തുടങ്ങി ഷെയ്ഖുമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും പങ്കെടുത്തു.

ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് കുവൈത്തിലെ മസ്ജിദുൽ കബീർ ഇമാം ഡോ. വലീദ് അൽ അലി, ഫഹദ് അൽ ഹുസൈനി എന്നിവർ ബുർകിനയിൽ എത്തിയത്. തലസ്ഥാനമായ ഔഗാദുഗുവിലെ രാത്രിഭക്ഷണത്തിനായി കയറിയ റസ്റ്റ‌റന്റിൽ ഇരച്ചുകയറിയ മൂന്ന സംഘത്തിന്റെ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.

ഇന്നലെ പ്രത്യേക വിമാനത്തിൽ ഡോ. വലീദിന്റെയും ഫഹദിന്റെയും മൃതദേഹം കുവൈറ്റിലെത്തിച്ചു. വിമാനത്താവളത്തിൽ മന്ത്രിസഭാകാര്യ-വാർത്താവിതരണമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹിന്റ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button