KeralaLatest NewsNews

ജ്വല്ലറി ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയി

കാസർഗോഡ്: ജ്വല്ലറി ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബസ് യാത്രക്കിടയില്‍ കവര്‍ന്നു. ഉദുമ പ്രിയ ജ്വല്ലറി വര്‍ക്സ് ഉടമയായ പി പി വേലായുധന്റെ പോക്കറ്റിൽ നിന്നാണ് മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ഉദുമയിൽ നിന്ന് കെ എസ്‌ ആർ ടി സി ബസിൽ കയറിയതായിരുന്നു വേലായുധൻ. ഇടുവുങ്കാലില്‍ ബസിറങ്ങിയപ്പോഴാണ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണം മോഷണം പോയ വിവരം അറിയുന്നത്.

സ്വര്‍ണം കാണാനില്ലെന്ന് മനസിലായതോടെ വേലായുധന്‍ ഓട്ടോറിക്ഷയില്‍ ബസിനെ പിന്തുടര്‍ന്നു. ബസ് നിർത്തിയ ശേഷം കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് വിടുകയും പോലീസ് മുഴുവൻ യാത്രക്കാരെയും പരിശോധിച്ചെങ്കിലും സ്വർണ്ണം കണ്ടെടുക്കാനായില്ല. ക്ഷേത്ര സംബന്ധമായ ആവശ്യത്തിന് കൊണ്ടുപോവുകയായിരുന്ന സ്വര്‍ണമാണ് അപഹരിക്കപ്പെട്ടത്. വേലായുധന്‍ യാത്ര ചെയ്ത സമയം ബസില്‍ നല്ല തിരക്കുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button