KeralaLatest NewsNews

സിനിമ റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം പുരോഗതിയിൽ

സിനിമ റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം പുരോഗതിയിൽ. സിനിമ നിർമ്മാണം, വിതരണം,പ്രദർശനം തുടങ്ങിയ മേഖലകൾ പരിഷ്കരിക്കുന്നതിനു വേണ്ടിയാണ് റെഗുലേറ്ററി അതോറിറ്റി ആരംഭിക്കുന്നത്. അതോറിറ്റി രൂപവത്കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.

ഇതോടൊപ്പം സിനിമ മേഖലയിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന തൊഴിൽ പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിക്കുന്നതിനായി ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ചലച്ചിത്ര നയം രൂപീകരിക്കുന്നത് സമതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷം തീരുമാനിക്കും. തൊഴിൽ നിയമം ബാധകമാകുന്നതിനുതുകുന്ന നിയമനിർമ്മാണമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button