വിവാഹേതരബന്ധങ്ങളെക്കുറിച്ച് പുതിയ കണ്ടെത്തലുകളുമായി സര്‍വേ. വിവാഹേതര പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍കൈയെടുക്കുന്നത് പുരുഷന്മാരാണ് എന്ന മുന്‍ ധാരണകള്‍ പൊളിച്ചെഴുന്നതാണ് വിവാഹേതര ഡേറ്റിംഗ് വെബ്‌സൈറ്റായ ഗ്ലീഡന്‍ ഡോട്ട് കോം നടത്തിയ സര്‍വേ. വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ സ്ത്രീകളും പിന്നിലല്ലെന്ന് സര്‍വേ പറയുന്നു. മൂന്നിലൊന്ന് വിവാഹേതരബന്ധങ്ങളിലും മുന്‍കയ്യെടുക്കുന്നത് സ്ത്രീകളായിരിക്കുമെന്നും സര്‍വേ കണ്ടെത്തി.
വിവാഹേതര ബന്ധങ്ങള്‍ തേടുന്നവരില്‍ ഭൂരിപക്ഷവും 34നും 49നും ഇടയില്‍ പ്രായമുള്ളവരായിരിക്കും. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഈ പ്രവണതയാണ് കണ്ടുവരുന്നതെന്നും സര്‍വേ പറയുന്നു. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന 88 ശതമാനം പേരും ഇക്കാര്യം മൂന്നാമതൊരാളോട് പറയില്ല. 8 ശതമാനം പേര്‍ ഇക്കാര്യം അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം പറയും.നാല് ശതമാനം ആളുകള്‍ ഇത്തരം ബന്ധം വീട്ടുകരില്‍ നിന്ന് മറച്ചു വയ്ക്കാറില്ലെന്നും സര്‍വേ കണ്ടെത്തുന്നു.
വിവാഹേതര ബന്ധത്തില്‍ യാതൊരു കുറ്റബോധവുമില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെ പേരും അഭിപ്രായപ്പെടുന്നു. ശാരീരികം സുഖം തേടിയാണ് വിവാഹേതര ബന്ധത്തിലേക്ക് പോയതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായുള്ള അടുപ്പമാണ് മറ്റ് ബന്ധങ്ങളിലേക്ക് പ്രേരിപ്പിച്ചതെന്നും സ്ത്രീകള്‍ തുറന്നുപറയുന്നു. ശാരീരികം എന്നതിനുമപ്പുറം മാനസികമായ ബന്ധങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. പുരുഷന്മാര്‍ക്ക് അന്യസ്ത്രീകളുമായുള്ള വൈകാരികമായ അടുപ്പമാണ് ശാരീരികമായ അടുപ്പത്തെക്കാള്‍ സ്ത്രീകളെ വേദനിപ്പിക്കുന്നതെന്നും സര്‍വേപറയുന്നു.
ഇന്ത്യക്കാരായ 3512 പുരുഷന്മാരെയും 3121 സ്ത്രീകകളും സര്‍വേയില്‍ പങ്കെടുത്തിരുന്നു. വിവാഹേതര ബന്ധം തേടുന്ന സ്ത്രീകള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുന്ന ഡേറ്റിംഗ് വെബ്‌സൈറ്റാണ് ഗ്ലീഡന്‍. സ്ത്രീകള്‍ക്ക് പൂര്‍ണമായും സൗജന്യമാണ് ഈ സൈറ്റിലെ സേവനങ്ങള്‍.
Post Your Comments