മധ്യപ്രദേശ്: ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് കോടാലി കൊണ്ട് മുറിച്ചു. മധ്യപ്രദേശിലെ സാഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ജാനകീബായ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. യുവതിയുടെ ഭര്‍ത്താവ് രാഘവേന്ദ്രയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. രാഘവേന്ദ്രയും ഭാര്യയ്ക്കൊപ്പം ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ചിരുന്നു.
”താനും ഭാര്യയും കൂടി മരുന്നുവാങ്ങാന്‍ പോകുകയായിരുന്നു. അതിനിടെ ചിലര്‍ തടഞ്ഞുനിര്‍ത്തി ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മരുന്നുവാങ്ങാന്‍ പോകാനുള്ളതിനാല്‍ ജോലിക്ക് വരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ തങ്ങളുടെ മേല്‍ ചാടിവീണ അക്രമകാരികള്‍ ഭാര്യയുടെ മൂക്ക് കോടാലി കൊണ്ട് മുറിക്കുകയായിരുന്നു.” രാഘവേന്ദ്ര പറഞ്ഞു.
Post Your Comments