Latest NewsIndiaNews

പൊതുവേദിയില്‍ വച്ച് മുതിര്‍ന്ന നേതാവ് സ്ത്രീയെ കയറിപ്പിടിച്ചു: വീഡിയോ പുറത്ത്

ബെംഗളൂരുപൊതുവേദിയില്‍ വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്ത്രീയുടെ കൈയില്‍ അനുചിതമായി സ്പര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ മടിക്കേരിയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം.

കോണ്‍ഗ്രസ് മടിക്കേരി യൂണിറ്റ് മുന്‍ പ്രസിഡന്റും നിലവിലെ സില്‍ക്ക് ബോര്‍ഡ് ചെയര്‍മാനുമായ ടി.പി രമേഷ് ആണ്, എം.എല്‍.സിയായ വീണ അചൈയ്യയോട് അപമര്യാദയായി പെരുമാറിയത്. രമേഷ് പരസ്യമായി വീണയുടെ കൈയില്‍ പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതി നേതാവിന്റെ കൈ തള്ളി മാറ്റുമ്പോള്‍ രമേഷ് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഏറെ അടുപ്പ പുലര്‍ത്തുന്നവരില്‍ ഒരാളായ രമേഷ്, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും താന്‍ വീണയെ അനുചിതമായി സ്പര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“തങ്ങള്‍ ഇരുവരും ഒരേ മേഖലയില്‍ നിന്നുള്ളവരാണ്. ഞാന്‍ വീണയെ സഹോദരിയെപോലെയാണ് കാണുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നത് എന്നേ അപമാനിക്കാനാണ്”- രമേഷ് പറഞ്ഞു.

അതേസമയം, രമേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button