തിരുവനന്തപുരം: ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍(യുഎഫ്ബി) ബാങ്ക് ജീവനക്കാര്‍ 22 ന് പണിമുടക്കുന്നു. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവത്കരണ ലയന നീക്കങ്ങള്‍ പിന്‍വലിക്കുക, ബാങ്ക്സ് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, മനപൂര്‍വം വായ്പാ കുടിശിഖ വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പണിമുടക്കിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സായാഹ്ന ധര്‍ണകളും ജനകീയ കണ്‍വെന്‍ഷനുകളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. കൂടാതെ ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഫ്ബിയുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും സെപ്റ്റംബര്‍ 15 ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Post Your Comments