ചണ്ഡീഗഡ്: എന്താണ് സംഭവിച്ചതെന്നു പോലും അവള്‍ക്കറിയില്ല. വയറുവീര്‍ത്തുവരുന്നതിന് കാരണം വലിയൊരു കല്ലാണെന്നാണ് കുട്ടി കരുതിയത്. സ്വന്തം വയറ്റില്‍ കുഞ്ഞ് വളരുന്നുണ്ടെന്ന് അവള്‍ അറിഞ്ഞില്ല. ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 10 വയസുകാരി ഇന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ചണ്ഡിഗഡിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. 2.5 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനിച്ച കുഞ്ഞിനെ ദത്ത് നല്‍കാന്‍ തയാറാണെന്ന് പത്തുവയസുകാരിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുഞ്ഞിനെ ദത്തെടുക്കാന്‍ ആരെങ്കിലും എത്തുന്നതുവരെ ശിശുസംരക്ഷണ സമിതിക്കു കൈമാറും.
ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി പെണ്‍കുട്ടിയും കുടുംബവും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
അമ്മയുടെ സഹോദരനാണ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. കഴിഞ്ഞ ഏഴുമാസത്തിനിടെ പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വയറിന് പ്രശ്‌നങ്ങള്‍ തോന്നിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ ആശുപത്രിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്.
Post Your Comments