തിരുവനന്തപുരം : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയില്‍ സമവായം ഉണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതിയ്ക്ക് എതിരാണ് കോണ്‍ഗ്രസ് എന്നായിരുന്നു നേരത്തെ ചെന്നിത്തല നിയമസഭയില്‍ അടക്കം വ്യക്തമാക്കിയിരുന്നത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതമന്ത്രിയുമായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാണ് അന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നത്.
പദ്ധതി നടപ്പാക്കേണ്ടത് സമവായ ചര്‍ച്ചകളിലൂടെ ആകണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയും അഭിപ്രായപ്പെട്ടിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തോടെ മുന്നോട്ടു പോകണം. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് സമവായ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരനും ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.
Post Your Comments