ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ഷൂ അഴിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധാന അധ്യാപകനെ തടഞ്ഞു. തെലുങ്കാനയിലെ നിസാമബാദ് ജില്ലയിലെ അയിലപൂര്‍ ഗ്രാമത്തില്‍ വച്ചാണ് സംഭവം. സ്വാതന്ത്ര്യദിനത്തില്‍ വിദ്യാലയത്തില്‍ വച്ച് നടന്ന പതാക ഉയര്‍ത്തുവാന്‍ പ്രധാന അധ്യാപകന്‍ അടുത്തേക്കു പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഷൂ അഴിക്കുവാന്‍ നിര്‍ദ്ദേശം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ഒരു നിയമമില്ലെന്ന് പറഞ്ഞ് ഇയാള്‍ മുന്നോട്ട് പോകുകയായിരുന്നു.
ഇവിടുത്തെ സര്‍ക്കാര്‍ ജൂനിയര്‍ കോളജിലെ പ്രിന്‍സിപ്പലായ മുഹമ്മദ് യാഖീനെയാണ് എബിവിപിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തടഞ്ഞുവച്ചത്. പ്രശ്ന സാധ്യത മുന്നില്‍ കണ്ട് നിരവധിയാളുകള്‍ മുഹമ്മദ് യാഖീന്റെ സമീപത്ത് എത്തി ഷൂ അഴിക്കുവാന്‍ അപേക്ഷിച്ചെങ്കിലും ചെവിക്കൊള്ളാതെ പതാക ഉയര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ വളയുകയായിരുന്ന് മാപ്പ് പറയാതെ വിടില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞത്. വിദ്യാര്‍ത്ഥികള്‍ ഭാരത് മാതാ കി ജെയ് മുദ്രാവാക്യം വിളിച്ചായിരുന്നു വളഞ്ഞത്. ചില വിദ്യാര്‍ത്ഥികള്‍ ജയ് ശ്രീറാം എന്നും ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. സംഭവം വിവാദമായതോടെ പ്രധാന അധ്യാപകന്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
Post Your Comments