ചവറ: മത്സ്യവിൽപ്പനയ്ക്കായി എത്തിയ അന്യസംസ്ഥാന ബോട്ടുകൾ അധികൃതർ പിടികൂടി. നീണ്ടകര ഹാർബറിൽ കഴിഞ്ഞ ദിവസം മത്സ്യവുമായി എത്തിയ തമിഴ്നാട് സ്വദേശികളുടെ ലൂർദ്മാതാ, പത്തി മാതാ ബോട്ടുകളാണ് മറൈൻ എൻഫോഴ്സ്മെൻറും, കോസ്റ്റൽ ഫിഷറീസ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്.
അന്യസംസ്ഥാന ബോട്ടുകൾ കേരള തീരത്ത് മത്സ്യ ബന്ധനം നടത്തുന്നതിന് 25000 രൂപ വർഷത്തിൽ യൂസർ ഫീ അടയ്ക്കേണ്ടതായിട്ടുണ്ട്.എന്നാൽ ഇത് ലംഘിച്ചതിനെ തുടർന്നാണ് ബോട്ടുകൾ പിടികൂടിയത്. പിടികൂടിയ ലൂർദ് മാതാ ബോട്ടിന് 63500, പത്തി മാതായ്ക്ക് 61000 രൂപയും പിഴ ഈടാക്കി.
നിയമ ലംഘനം നടത്തി മത്സ്യ ബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments