പാലക്കാട്: സംസ്ഥാന കർഷക ക്ഷേമ ബോർഡ് രൂപീകരിക്കും. കർഷകർക്കു വരുമാന സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരം ഒരു സംരംഭം. പ്രതിമാസം 10,000 രൂപ പെൻഷനും മരണശേഷം 5,000 രൂപ കുടുംബ പെൻഷനും 60 വയസ്സു കഴിഞ്ഞ കർഷകനു ഉറപ്പാക്കും. ഒാർഡിനൻസിനുളള നടപടി പൂർത്തിയായി വരുന്നതായി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കുറഞ്ഞത് അഞ്ചു വർഷം കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ആനുകൂല്യം. 250 രൂപയാണ് അംഗത്വ ഫീസ്. മൂന്നു വർഷം കൂടുമ്പോൾ പുതുക്കണം.
കർഷക കുടുംബത്തിൽ നിന്നുള്ള വിദ്യാർഥികൾക്കു ഹയർസെക്കൻഡറിതലം മുതൽ ഉന്നത പഠനത്തിനു സാമ്പത്തിക സഹായം, യുവാക്കൾക്കു കരിയർ ഗൈഡൻസ് എന്നിവയ്ക്കും വ്യവസ്ഥയുണ്ട്. കെ.കൃഷ്ണൻകുട്ടി എംഎൽഎ ചെയർമാനായുള്ള കാർഷിക വികസന നയരൂപീകരണ സമിതിയാണ് ക്ഷേമ ബോർഡിനു ശുപാർശ നൽകിയത്.
Post Your Comments