Latest NewsNewsIndia

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക്‌ കാറുകള്‍ വരുന്നു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരം പതിനായിരം ഇലക്‌ട്രിക് സെഡാനുകള്‍ ഇന്ത്യയിലെത്തിയ്ക്കുന്നു. പതിനായിരം ഇലക്‌ട്രിക് കാറുകള്‍ വാങ്ങുന്നതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കത്തിലാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡ് (EESL). ഒറ്റചാര്‍ജില്‍ 120-150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന ഫോര്‍ ഡോര്‍ ഇലക്‌ട്രിക് സെഡാനാണ് സര്‍ക്കാര്‍ വാഹനമായി എത്തുക.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ നിലവിലുള്ള കാറുകള്‍ക്ക് പകരമായി ആയിരം സെഡാനുകള്‍ സ്ഥാനംപിടിക്കും. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ള സെഡാനുകള്‍ വഴി പദ്ധതി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇലക്‌ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ നിശ്ചിതദൂരം ഇടവിട്ട് ഇലക്‌ട്രിക് സ്റ്റേഷന്‍ ആവശ്യമാണ്. ഇതിനായി വിവിധ ഭാഗങ്ങളില്‍ 3000 AC ചാര്‍ജിങ് പോയന്റും 1000 DC ചാര്‍ജിങ് പോയന്റും സ്ഥാപിക്കാനുള്ള ടെന്‍ഡറും ഇ.ഇ.എസ്.എല്‍ ക്ഷണിക്കും.

നിലവില്‍ ഇലക്‌ട്രിക് ഗണത്തില്‍ മഹീന്ദ്രയുടെ E2O പ്ലസ്, E വെരിറ്റോ, ഇ-സുപ്രോ എന്നീ മോഡലുകള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്.

shortlink

Post Your Comments


Back to top button