Latest NewsInternational

സൗദിയിലെ കാരുണ്യവാനായ ഇന്ത്യന്‍ യുവാവിന് സമ്മാനമായി കാര്‍ നല്‍കും.

മദീന: സൗദിയിലെ കാരുണ്യവാനായ ഇന്ത്യന്‍ യുവാവിന് സമ്മാനമായി കാര്‍ നല്‍കും. സൗദിയിലെ വയോധികയെ സൗജന്യമായി ആശുപത്രിയിൽ കൊണ്ടുപോവുകയും, തിരികെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്ന റയ്യാൻ മുഹ്‌യുദ്ദീൻ എന്ന ഇന്ത്യൻ യുവാവിനാണ് ആദരം. റയ്യാൻ വയോധികയെ കഴിഞ്ഞ രണ്ടു വർഷത്തോളമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

ഇയാൾക്ക് സ്വന്തമായി കാർ ഇല്ലായിരുന്നിട്ടും, സുഹൃത്തുക്കളുടെ കാറുകൾ വാങ്ങിയാണ് വയോധികയെ സ്ഥിരമായി ആശുപത്രിയില്ർ കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. വിവരമറിഞ്ഞ “ഉമ്മി സന്നദ്ധപ്രവർത്തന ഇനിഷ്യേറ്റിവ്” സ്ഥാപകൻ സൗദ് ബിൻ ഹാജിദ്, റയ്യാൻ മുഹ്‌യുദ്ദീന് കാർ സമ്മാനമായി നൽകാൻ താൽപര്യപ്പെടുകയായിരുന്നു.സൗദി സീരിയൽ താരം ഫായിസ് അൽ മാലിക്കിയാണ് കാർ നൽകുന്ന കാര്യം യുവാവിനെ അറിയിച്ചത്.

shortlink

Post Your Comments


Back to top button