തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന കരാറിൽനിന്നു രണ്ടു മെഡിക്കൽ കോളജുകൾ പിൻമാറി. സർക്കാരുമായുണ്ടാക്കിയ കരാറിൽനിന്നുമാണ് മെഡിക്കൽ കോളജുകൾ പിൻമാറിയത്. എംഇഎസ് മെഡിക്കൽ കോളജ്, കാരക്കോണം മെഡിക്കൽ കോളേജ് എന്നിവയാണ് കരാറിൽനിന്നു പിൻമാറിയ മെഡിക്കൽ കോളജുകൾ. ഹൈക്കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിലാണ് കോളജുകളുടെ പിന്മാറ്റം.
കരാറിലെ ഫീസ്, നിക്ഷേപം, ബാങ്ക് ഗാരന്റി വ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കിയതിനാൽ ശേഷിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നാണ് ഈ മെഡിക്കൽ കോളജുകളുടെ നിലപാട്. സർക്കാർ ഈ നടപടിയോട് എതിർപ്പ് അറിയിച്ചു.
Post Your Comments