കൊച്ചി: കെഎസ്ആർടിസിലെ കൂട്ട സ്ഥലംമാറ്റത്തിനു ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. പണിമുടക്ക് നടത്തിയ ജീവനക്കാരെയാണ് കെഎസ്ആർടിസി സ്ഥലം മാറ്റിയത്. ഓഗസ്റ്റ് രണ്ടിനു പണിമുടക്കിയ ജീവനക്കാർക്കു എതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജീവനക്കാരുടെ സ്ഥലംമാറ്റമാണ് കോടതി സ്റ്റേ ചെയ്തത്.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി), കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംഘടനകളിൽ ഉൾപ്പെട്ട 300 ജീവനക്കാരെയാണു സ്ഥലംമാറ്റിയത്.
Post Your Comments