ബംഗളൂരൂ: തമിഴ്നാട് സര്‍ക്കാരിന്റെ അമ്മ ക്യാന്റീന് പിന്നാലെ ഇന്ദിരാ ക്യാന്റീനുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്ത്. പുതിയ ക്യാന്റീന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ 101 ക്യാന്റീനുകളാണ് ആരംഭിച്ചിട്ടുള്ളത്. ഊണിന് പത്തുരൂപയും പ്രഭാത ഭക്ഷണത്തിന് അഞ്ചു രൂപയുമാണ് വില.
കര്‍ണാടക സര്‍ക്കാര്‍ മാര്‍ച്ച് 15ന് അവതരിപ്പിച്ച ബജറ്റില്‍ സിദ്ധരാമയ്യ ഇത്തരമൊരു പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 198 ക്യാന്റീനുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. ബാക്കി ക്യാന്റീനുകള്‍ വരും ദിവസങ്ങളില്‍ തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെയും സര്‍്ക്കാരിന്റെയും ഭൂമിയിലാണ് ക്യാന്റീനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, ക്യാന്റീനിനോട് അനുബന്ധിച്ച് പാര്‍ക്കുകളും കളി സ്ഥലങ്ങള്‍ ഒരുക്കാനും സര്‍്ക്കാരിന് പരിപാടിയുണ്ട്.
എന്നാല്‍ ക്യാന്റീനെ എതിര്‍ത്ത് ചില റെസിഡന്റ്സ് അസോസിയേഷനുകള്‍ രംഗത്തുണ്ട്. പൊതുസ്ഥലങ്ങള്‍ കൈയേറുന്നു എന്നാണ് ഇവര്‍ പ്രധാനമായും ആരോപിക്കുന്നത്. പക്ഷെ പദ്ധതിയെ സ്വാഗതം ചെയ്യുന്നവരാണ് കൂടുതല്‍ ആളുകളും. നഗരങ്ങളിലെ പാവപ്പെട്ടവരുടെ പോക്ഷഹാരക്കുറവിന് പരിഹാരം കാണാന്‍ ഇന്ദിര ക്യാന്റീന് കഴിയുമെന്നാണ് കൂടുതല്‍പ്പേരും അഭിപ്രായപ്പെടുന്നത്. ഉദഘാടനത്തോടനുബന്ധിച്ചു എല്ലാവര്‍ക്കും സൗജന്യമായാണ് ഭക്ഷണം വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 500 ഊണുകളാവും വിതരണം ചെയ്യുക.
Post Your Comments