വിപണി കീഴടക്കാനായി നോക്കിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എത്തി. ആന്‍ഡ്രോയ്ഡ് സീരിസിലെ നോക്കിയ 5 ാണ് എത്തിയത്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് ഫോണ്‍ വിപണിയിലിറക്കുമെന്നു മുമ്പ് തന്നെ നോക്കിയാ ഫോണ്‍നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചിരുന്നു. ജൂലൈ 7 മുതല്‍ ഫോണിനായുള്ള പ്രീബുക്കിംങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പ്രീബുക്കിംങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് 7.1.1 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 12,499 രൂപയാണ് വില. 13 മെഗാ പിക്‌സല്‍ ക്യാമറയും 8 എം.പി മുന്‍ ക്യാമറയുമാണ് നോക്കിയ 5 ന്റെ പ്രത്യേകത.
5.2 ഇഞ്ച് ഡിസ്‌പ്ലേയും 720 പിക്‌സല്‍ റെസലൂഷനും 3000 എം.എ.എച്ച് ബാറ്ററിയുമാണ് ഫോണിനുള്ളത്.
Post Your Comments