പോങ്യാങ്: മിസൈലാക്രമണത്തിന് തയാറായിരിക്കാൻ സൈന്യത്തോട് കിം ജോങ് ഉൻ. പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമിലാണ് മിസൈലാക്രമണം നടത്താന്‍ കിം ജോങ് ഉൻ പദ്ധതി ഇട്ടിരിക്കുന്നത്. ഏതുസമയവും ആക്രമണമുണ്ടായേക്കാമെന്നാണ് ലഭ്യമായ സൂചനകൾ. ഉത്തര കൊറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഉന്നത സൈനിക മേധാവികളുമായി മിസൈല്‍ പദ്ധതിയെ കുറിച്ച് കിം ജോങ് ഉൻ വിശദമായ ചര്‍ച്ച നടത്തിയാതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുവാം ദ്വീപി ആക്രമണം നടത്താനായി നാലു മധ്യദൂര മിസൈലുകളാണ് ഉത്തരകൊറിയ തയാറാക്കിയിരിക്കുന്നത്. അതേസമയം ഏതു തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ യുഎസ് സൈന്യം തയാറാണെന്നു പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രതികരിച്ചു. മാത്രമല്ല ഉത്തരകൊറിയയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് അമേരിക്ക. ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനും അമേരിക്കന്‍ സൈന്യത്തിന് പ്രസിഡന്റ് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments