വിവിധ തസ്തികകളിൽ നീലിറ്റില്‍ അവസരം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ സയന്റിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 340 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
സയന്റിസ്റ്റ് തസ്തികയിലേക്ക് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലും സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമിക്കാം.
ഒബ്ജക്ടീവ് മാതൃകയിലുള്ള 120 ചോദ്യങ്ങളാണ് എഴുത്തുപരീക്ഷയ്ക്ക് ഉണ്ടാവുക.60 എണ്ണം കംപ്യൂട്ടര്‍ സയന്‍സില്‍നിന്നും 60 എണ്ണം ജനറല്‍ വിഭാഗത്തില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും.കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.അഭിമുഖം ഡല്‍ഹിയില്‍വെച്ചായിരിക്കും.
സയന്റിസ്റ്റ് ബി (ഗ്രൂപ്പ് എ) – 81 ശമ്പളം ; 56,100-1,77,500 രൂപ
സയന്റിഫിക്/ ടെക്നിക്കല്‍ അസിസ്റ്റന്റ് എ (ഗ്രൂപ്പ് ബി) -259 ശമ്പളം: 35,400-1,12,400 രൂപ
യോഗ്യത സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;നീലിറ്റ്
അവസാന തീയതി ; ഓഗസ്റ്റ് 28
Post Your Comments