മുംബൈ: ലോകപ്രശസ്ത അമേരിക്കന്‍ ചാനാലായ എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ നാലു ഇന്ത്യക്കാര്‍ പിടിയില്‍. എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്ത കോടികളുടെ ഡേറ്റകളും പ്രോഗ്രാമുകളും ചോര്‍ത്തിയ സംഘമാണ് പിടിലായത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൈം ഫോക്കസ് ടെക്‌നോളജിയിലെ ജീവനക്കാരാണ് ചാനല്‍ ഹാക്ക് ചെയ്തത്. ഹോട്ട്സ്റ്റാര്‍ വെബ്‌സൈറ്റിലെ വീഡിയോകള്‍ കൈകാര്യം ചെയുന്ന കമ്പനിയാണിത്.
പ്രശസ്ത ചാനല്‍ ഷോ ‘ഗെയിം ഓഫ് ത്രോണ്‍സ്’ ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡ് ഉള്‍പ്പടെയുള്ള പ്രോഗ്രാമുകളും സ്‌ക്രിപ്റ്റും ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. ഇതു വരെ ഏതു വിവരങ്ങളാണ് ഹാക്ക് ചെയ്തതെന്നു എച്ച്ബിഒ തയാറായിട്ടില്ല.ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ താരങ്ങളുടെ സ്വകാര്യ ഫോണ്‍ നമ്പറുകളും ഹാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു.
ഹാക്കര്‍മാര്‍ക്കെതിരെ നിയമപരമായി നേരിടുമെന്ന് എച്ച്ബിഒ അധികൃതര്‍ തീരുമാനം.
Post Your Comments